August 12, 2026

കർണാടകയിൽ നാളെ ബന്ദ് : മലയാളി യാത്രക്കാരെയും ബാധിച്ചേക്കും

Share

 

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ നാളെ (ഓഗസ്റ്റ് 13 വ്യാഴാഴ്ച ) രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമ്പൂർണ്ണ ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ ) നിർദേശത്തില്‍ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

മലയാളി യാത്രക്കാർ ശ്രദ്ധിക്കുക

 

കേരളം- കർണാടക അന്തർസംസ്ഥാന യാത്രകൾക്ക് തടസ്സം ഉണ്ടായേക്കാം.

 

KSRTC ഉൾപ്പെടെയുള്ള പൊതുഗതാഗത സർവീസുകൾ, ടാക്സികൾ എന്നിവയെ ബന്ദ് ബാധിച്ചേക്കാം.

 

ബംഗളൂരു ഉൾപ്പെടെയുള്ള കർണാടക നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ എടുക്കുക.

 

യാത്രയ്ക്ക് മുമ്പ് ബസ്/ട്രെയിൻ/മറ്റ് സർവീസുകളുടെ സ്ഥിതിവിവരം പരിശോധിക്കുക.

 

ഗതാഗത തടസ്സം മൂലം യാത്രാസമയം കൂടാൻ സാധ്യതയുണ്ട്.

 

അത്യാവശ്യ സേവനങ്ങൾ ആശുപത്രികൾ, മരുന്നുകടകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.

 

യാത്ര അത്യാവശ്യമല്ലെങ്കിൽ മാറ്റിവയ്ക്കുന്നതും പരിഗണിക്കുക.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.