സ്വര്‍ണവിലയില്‍ വൻ ഇടിവ് ; 1,840 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വർണവിലയില്‍ വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തി. ഇന്ന് (തിങ്കള്‍) കേരളത്തില്‍ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. പവന്റെ കണക്കില്‍ പരിശോധിക്കുമ്പോള്‍ 1,840 രൂപയുടെ വലിയ കുറവാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്.
വിലയിടിഞ്ഞതോടെ നിലവില്‍ ഒരു ഗ്രാം സ്വർണത്തിന് 13,765 രൂപയിലും, ഒരു പവൻ സ്വർണത്തിന് 1,10,120 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. പ്രമുഖ സ്വർണ്ണവ്യാപാര സംഘടനയായ കേരളാ ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷനാണ് (KGSMA) പുതിയ നിരക്കുകള്‍ പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 13,995 രൂപയിലും, പവന് 1,11,960 രൂപയിലുമായിരുന്നു സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നിരുന്നത്. അവിടെ നിന്നാണ് ഇന്ന് പെട്ടെന്ന് വലിയ തുകയുടെ ഇടിവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചതെന്നാണ് സൂചന.
സ്വർണത്തിന് പുറമേ സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും ഒരു പവൻ വെള്ളിക്ക് 2,400 രൂപയുമാണ് വിപണിയിലെ വ്യാപാര നിരക്ക്. വരുന്ന ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വിലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.
