വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ
മീനങ്ങാടി ഗവ. എൽ.പി.സ്കൂളിൽ ഒഴിവുള്ള അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച 28-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ.
വാകേരി ഗവ. വി.എച്ച്.എസ്.എസിൽ ബയോളജി അധ്യാപക നിയമനം. കൂടിക്കാഴ്ച 28-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (ജൂനിയർ) ഒഴിവ്. അഭിമുഖം സെപ്റ്റംബർ 29ന് ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 8113975646.
പുല്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ ഭൗതികശാസ്ത്രം (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച ഒക്ടോബർ എട്ടിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
പുല്പള്ളി പഴശ്ശിരാജാ കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ ബി.എസ്‌സി. ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റാ മാനേജ്മെന്റ് വിഭാഗത്തിൽ അധ്യാപക നിയമനം. കൂടിക്കാഴ്ച ഒക്ടോബർ ആറിന് രാവിലെ 11-ന് കോളേജ് ഓഫീസിൽ. ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും നെറ്റ് യോഗ്യതയുമുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് info@prc.ac.in എന്ന ഇ-മെയിലിൽ അയക്കണം. ഫോൺ: 04936 242222, 242266.
