September 27, 2026

ഭക്ഷണം കഴിക്കുമ്പോള്‍ ഫോണിലും ടിവിയിലുമാണോ കണ്ണ്..? ദഹനത്തെയും മെറ്റബോളിസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍  

Share

 

ഭക്ഷണം കഴിക്കുമ്പോള്‍ ഫോണോ ടിവിയോ നിർബന്ധമാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് സ്ക്രീൻ ഉപയോഗിക്കുന്നത് ഒട്ടുമിക്ക ആളുകളുടെയും ഒരു പ്രധാന ശീലമായി തീർന്നിട്ടുണ്ട്.

 

ഈ ശീലം ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഭക്ഷണ സമയത്ത് സ്ക്രീനില്‍ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് നിങ്ങളുടെ മെറ്റബോളിസത്തെയും ദഹനത്തെയും ബാധിക്കുമെന്നാണ്

 

ശരീരത്തിന് വിശ്രമം ലഭിക്കേണ്ടുന്ന സമയമായാണ് രാത്രിയെ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരം ആ സമയത്ത് വിശ്രമാവസ്ഥയില്‍ ആയിരിക്കും. ഈ സമയത്ത് ശരീരത്തിലെ പ്രവർത്തനവും മന്ദഗതിയിലായിരിക്കും. എന്നാല്‍ ഭക്ഷണസമയത്ത് സ്ക്രീനുകളില്‍ നോക്കുമ്പോള്‍, അതില്‍ നിന്നുള്ള ബ്ലൂ ലൈറ്റ് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്നു. രാത്രിയാണോ പകലാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്നത് വഴി ദഹനപ്രക്രിയയുടെ സ്വാഭാവിക താളം തെറ്റുന്നു.

 

നാം കഴിക്കുന്ന ഭക്ഷണം ഊർജ്ജമായി മാറുന്ന പ്രക്രിയയെയാണ് മെറ്റബോളിസം എന്ന് പറയുന്നത്. ബ്ലൂ ലൈറ്റിന്റെ അമിത സാന്നിധ്യം ഈ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

ഭക്ഷണസമയത്തും ഉറങ്ങുന്നതിന് തൊട്ടുമുമ്പും ബ്ലൂ ലൈറ്റ് ഏല്‍ക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്നാണ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുടലിന്റെ ആരോഗ്യത്തെയും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തെയും നേരിട്ട് ബാധിക്കുന്നു.

 

സ്ക്രീനുകളിലേക്ക് നോക്കി ഭക്ഷണം കഴിക്കുമ്പോള്‍ നാം എത്രത്തോളം കഴിക്കുന്നു എന്നതിനെക്കുറിച്ച്‌ ബോധവാന്മാരാകാറില്ല ഇത് ദഹനക്കേടിനും അമിതവണ്ണത്തിനും കാരണമാകുന്നു. ഭക്ഷണം കഴിക്കുന്ന സമയം പൂർണ്ണമായും. കൈയിലെ ചെറിയ സ്ക്രീനിലേക്ക് നോക്കുന്നതിന് പകരം, കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് ആസ്വദിച്ച്‌ കഴിക്കുകയും ചെയ്യുക. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം ശരിയായ രീതിയില്‍ ഉത്പാദിപ്പിക്കാൻ ദഹനവ്യവസ്ഥയെ സഹായിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.