അയൽക്കാരന്റെ കോഴിഫാമിനെതിരെ തെങ്ങിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി
പുൽപ്പള്ളി : അയൽക്കാരന്റെ കോഴിഫാമിനെതിരെ തെങ്ങിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി. പെരിക്കല്ലൂർ സ്വദേശി ചന്ദ്രപുരക്കൽ സി.എ. മോഹനൻ ആണ് ആത്മഹത്യ ഭീഷണിയുമായി തെങ്ങിൽ കയറിയിരിക്കുന്നത്. തെങ്ങിനു മുകളിൽ കയറി കഴുത്തിൽ കയറിട്ട് ചാടുമെന്നാണ് ഭീഷണി.
വീടിന് തൊട്ടടുത്തുള്ള കോഴി ഫാം കൊണ്ട് ജീവിക്കാനാക്കുന്നില്ലെന്ന പരാതിയുമായാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. പലർക്കും പരാതി കൊടുത്ത് മടുത്തെന്നും ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മോഹനൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. പുൽപ്പള്ളി പോലീസും ഫയർഫോഴ്സും നാട്ടുകാരും മോഹനനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മുള്ളൻകൊല്ലി പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
