വെട്ടത്തൂർ പുഴയിൽ കാണാതായ മധ്യവയസ്ക്കനായുള്ള തിരച്ചിൽ തുടരുന്നു
പുൽപ്പള്ളി : വെട്ടത്തൂർ പുഴയിൽ ചങ്ങാടം മറിഞ്ഞു കാണാതായ ചന്ദ്രന് ആയുള്ള തിരച്ചിൽ മൂന്നാം ദിനവും പുനരംഭിച്ചു. അഗ്നി രക്ഷാ സേനയുടെ ബത്തേരി, മാനന്തവാടി യൂണിറ്റുകൾ രണ്ടു റബ്ബർ ഡിങ്ങികളിലായി സർഫേസ് സെർച്ച് ആണ് നടത്തുന്നത് . ശക്തമായ മഴയും കനത്ത ഒഴുക്കും ഉണ്ടെങ്കിലും അഗ്നി രക്ഷാസേന തിരച്ചിൽ ഉർജിതമാക്കി നടത്തുനുണ്ട്.
