August 11, 2026

പുള്ളിമാനെ ഷോക്കടിപ്പിച്ചു കൊന്നു : ആനവേട്ടക്കേസ് പ്രതിയടക്കം നാലുപേർ പിടിയിൽ

Share

 

ഇരുളം : മാന്‍ വേട്ടക്കേസില്‍ നാലുപേരെ വനസേന അറസ്റ്റുചെയ്തു. പുള്ളിമാനിനെ ഷോക്ക് ഏല്‍പ്പിച്ച് കൊന്ന അമരക്കുനി ദേവശേരിയില്‍ സോമന്‍(63), മാംസം പങ്കിട്ട പള്ളിക്കുന്ന് നിവാസികളായ നിഖില്‍ ഫെഡ്റി (26), റോഷി (54), ജോയല്‍ ജോസ്(36) എന്നിവരെയാണ് വനസേന അറസ്റ്റുചെയ്തത്.

 

നിഖില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച നാടന്‍ തിരത്തോക്ക് പിടിച്ചെടുത്ത് കമ്പളക്കാട് പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സോമന്റെ വീട്ടില്‍ പരിശോധനയില്‍ മാനിന്റെ ശരീരഭാഗങ്ങളും വേട്ടയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.