ഇനി ഇരുട്ടിലിരിക്കേണ്ട ; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതെന്നാണ് കെഎസ്‌ഇബി അധികൃതർ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കുന്നത് അവസാനിക്കും. സാഹചര്യം മെച്ചപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.
