August 2, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം അറബിക് അധ്യാപക നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് മൂന്നിന് തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

 

തൃശ്ശിലേരി ജി.എച്ച്.എസ്.എസിൽ യു.പി.എസ്.ടി. ഹിന്ദി നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് നാലിന് 10.30-ന് സ്കൂൾ ഓഫീ സിൽ.

 

 

മാനന്തവാടി ഗവ. നഴ്സിങ് കോളേജിൽ ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ബോണ്ടഡ് ലക്‌ചറർമാരെ നിയമിക്കുന്നു. പ്രതിമാസം 32,000 രൂപയാണ് സ്റ്റൈപ്പെൻഡ്. കൂടിക്കാഴ്ച ഓഗസ്റ്റ് 11-ന് രാവിലെ 11-ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ. ഫോൺ: 04935 246434.

 

 

കൽപ്പറ്റ : സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള ഇംഗ്ലീഷ് എൻറിച്ച്മെന്‍റ് പ്രോഗ്രാമിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. ബി എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍) ടിടിസി യോഗ്യതയുണ്ടായിരിക്കണം. എം എ ഇംഗ്ലീഷ്, അസാപ്പ് സ്കില്‍ ട്രെയിനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലാമയും അഭികാമ്യം. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. ഇതേ തസ്തികയിലേക്ക് ജലൈ 27ന് നടന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തവർ വീണ്ടും ഹാജരാകേണ്ടതില്ല. ഫോണ്‍-04936202593

 


Share
Copyright © All rights reserved. | Newsphere by AF themes.