August 2, 2026

വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വൻ മദ്യശേഖരവുമായി ഒരാൾ അറസ്റ്റിൽ

Share

 

പടിഞ്ഞാറത്തറ : ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 40 കുപ്പി വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.

 

പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവൻ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന രാധാകൃഷ്ണൻ.കെ (51) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. 40 കുപ്പികളിലായുള്ള 20 ലിറ്റർ വിദേശമദ്യം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

 

 

റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്‌തഫ.ടി, പ്രജീഷ്.എം.വി, സനൂപ്.സി.കെ, ശ്രീജിത്ത്.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ.പി.കെ എന്നിവർ പങ്കെടുത്തു.

മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.