November 1, 2026

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

Share

 

 

ഇരുളം ഗവ. ഹൈസ്‌കൂളിൽ അറബിക് (എൽ.പി .എസ്.എ.) അധ്യാപക നിയമനം. കൂടിക്കാഴ്ച നവംബർ രണ്ടിന് രാവിലെ 11-ന്.

 

പനമരം : കുപ്പത്തോട് ഗവ. എൽ.പി. സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്‌തികയിലേക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച നവംബർ മൂന്നിന് ചൊവ്വാഴ്‌ച രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ. ഫോൺ : 8281172515.

 

കാട്ടിക്കുളം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം കെമിസ്ട്രി സീനിയർ അധ്യാപക ഒഴിവ്. അഭിമുഖം നവംബർ അഞ്ചിന് രാവിലെ 11-ന്. ഫോൺ: 9544495929.

 

 

കല്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിലെ ബേക്കർ ആൻഡ് കൺഫെക്‌ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ എസ്.സി. വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും.

 

അഭിമുഖം നവംബർ മൂന്നിന് രാവിലെ 11-ന് ഐ.ടി.ഐ.യിൽ നടക്കും. എസ്. സി. വിഭാഗക്കാരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഫോൺ: 04936 205519.

 

 

കൽപ്പറ്റ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 113/2025), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 469/2025), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 388/2025) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന അഭിമുഖം നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്കുള്ള ഇൻ്റർവ്യൂ മെമ്മോ പ്രൊഫൈലിലും എസ്.എം.എസ്. മുഖേന മൊബൈൽ ഫോണിലും ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ: 04936 202539.


Share
Copyright © All rights reserved. | Newsphere by AF themes.