October 30, 2026

റെയില്‍വേയില്‍ 3,548 ഒഴിവുകൾ : നവംബർ ആറ് വരെ അപേക്ഷിക്കാം

Share

 

ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്കായി റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ‘നോണ്‍-ടെക്‌നിക്കല്‍ പോപ്പുലർ കാറ്റഗറീസ്’ വഴി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ഈ മികച്ച അവസരം വിനിയോഗിക്കാം. ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്‌സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നവംബർ ആറ് വരെ അപേക്ഷിക്കാവുന്നതാണ്. അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബിരുദണാണ് യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ടൈപ്പിസ്റ്റ് തസ്തികകള്‍ക്ക് ഇംഗ്ലീഷ്/ ഹിന്ദി കമ്പ്യൂട്ടർ ടൈപ്പിംഗ് കഴിവ് ഉണ്ടായിരിക്കണം. 18 മുതല്‍ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായയിളവ് ലഭിക്കും. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, കമ്പ്യൂട്ടർ ബേസ്ഡ് ടൈപ്പിംഗ് സ്കില്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കല്‍ പരിശോധനയും തുടങ്ങിയ പ്രക്രിയയിലൂടെയാണ് നിയമനം.

 

 

അപേക്ഷ സമർപ്പിക്കുമ്പോള്‍, പൊതുവിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുന്നത്. SC/ ST/ Ex-Servicemen/ തൊഴില്‍രഹിതർ/വനിതകള്‍ എന്നിവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ യുപിഐ (UPI) വഴി പരീക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ഒന്നാം ഘട്ട സിബിടിയില്‍ (CBT) നേരിട്ട് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് മാത്രമേ ഫീസ് തിരികെ ലഭിക്കുകയുള്ളൂ. ഓണ്‍ലൈൻ ഫോമില്‍ അപ്‌ലോഡ് ചെയ്യുന്ന ഒപ്പിന്റെയും ഫോട്ടോയുടെയും അളവും സൈസും വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന പരിധിയില്‍ ആയിരിക്കണം.

 

RRB NTPC ഗ്രാജ്വേറ്റ് റിക്രൂട്ട്‌മെന്റ് അപേക്ഷിക്കുന്നത് എങ്ങനെ?

 

ആദ്യം തന്നെ RRB-യുടെ ഔദ്യോഗിക അപേക്ഷാ പോർട്ടല്‍ സന്ദർശിക്കുക.

CEN നമ്പർ 06/2026 – NTPC ഗ്രാജ്വേറ്റ് എന്നതിനായുള്ള അപേക്ഷാ ഫോം തുറക്കുക.

RRB അക്കൗണ്ട് ഇല്ലെങ്കില്‍, ‘Create an Account’ എന്നത് തിരഞ്ഞെടുക്കുക.

2024, 2025, അല്ലെങ്കില്‍ 2026 വർഷങ്ങളിലെ മുൻ RRB CEN-കള്‍ക്കായി അക്കൗണ്ട് സൃഷ്ടിച്ചിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അതേ ലോഗിൻ വിവരങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടതാണ്.

ആവശ്യമായ ഇടങ്ങളില്‍ ആധാർ അല്ലെങ്കില്‍ ഡിജി ലോക്കർ വഴി തിരിച്ചറിയല്‍ പരിശോധന പൂർത്തിയാക്കുക.

വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, വിഭാഗം തുടങ്ങിയ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

അർഹതയുള്ള റെയില്‍വേ/പ്രൊഡക്ഷൻ യൂണിറ്റും തസ്തികകളും മുൻഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുക.

ആവശ്യമായ രേഖകളും വിവരങ്ങളും നിർദ്ദേശ പ്രകാരം പൂരിപ്പിക്കുക.

ബാധകമായ പരീക്ഷാ ഫീസ് അടയ്ക്കുക.

നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം ഒന്നുകൂടി പരിശോധിക്കുക

ഭാവി ആവശ്യങ്ങള്‍ക്കായി രജിസ്ട്രേഷൻ വിവരങ്ങളും സമർപ്പിച്ച അപേക്ഷയും സൂക്ഷിച്ചുവെക്കുക.


Share
Copyright © All rights reserved. | Newsphere by AF themes.