വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
ബത്തേരി : വിൽപ്പനക്കായി മൈസൂരിൽ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. സുൽത്താൻബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസ് (35) നെയാണ് ബത്തേരി എസ്.ഐ നൗഫൽ .സി അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലാ പോലിസ് മേധാവി എസ് . ദേവ മനോഹർ ഐപിഎസിൻ്റെ മേൽനോട്ടത്തിലും നർക്കോട്ടിംഗ് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡിവൈഎസ് പി മനോഹരൻ തച്ചമ്പത്തിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്നാണ് മാക്കുറ്റി പാലത്തിനടുത്ത് വെച്ച് വാഹന പരിശോധനക്കിടയിൽ ഇയാളെ പിടികൂടിയത്.
ഒരുകിലോഗ്രാം 80 ഗ്രാം കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും, വിൽപ്പനയ്ക്കായി പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും പ്രതിയിൽ നിന്നും പിടിച്ചെടുത്തു.
