വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ
തരുവണ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി മലയാളം അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 26ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖത്തിന് എത്തണം.
സുല്‍ത്താന്‍ ബത്തേരി : കല്ലൂര്‍ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപക തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അഭിമുഖം 27ന് രാവിലെ 11ന് നടക്കും. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ളവര്‍ മാത്രം പങ്കെടുക്കണം. ഫോണ്‍: 9447849320.
