August 1, 2026

വില്പനയ്ക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിൽ

Share

 

ബത്തേരി : എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ യും പാർട്ടിയും ഡ്രൈ ഡേ ദിനത്തിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 33 കുപ്പി( 16.5 ലിറ്റർ) 5.850 ലിറ്റർ) ബിയറും അടക്കം ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. നിരവധി മദ്യ കേസുകളിലെ പ്രതിയും മൂടക്കൊല്ലിയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച മദ്യവുമായി ഇരുളം മൂടക്കൊല്ലി കാരക്കാട് വീട് ഷണ്മുഖദാസ് കെ എ (64) എന്നയാളെ പിടികൂടി.

 

മൂടക്കൊല്ലി ഭാഗങ്ങളിൽ അനധികൃതമായ മദ്യ വില്പനയ്ക്ക് വേണ്ടി വാങ്ങിയതാണ് ഈ മദ്യം. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ വി പ്രിവന്റീവ് ഓഫീസർ മാരായ എം രാജേഷ് രജീഷ് ആർ ബിനുമോൻ എ എം സുരേന്ദ്രൻ എം കെ , സിവിൽ എക്സൈസ് ഓഫീസർമാരായ, നിക്കോളാസ് ജോസ് അനിൽ എ വനിതാ സിവിൽ എക്സൈസ് ഓഫീസർ ജലജ എംജെ സി.ഇ ഒ ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവരും ഉണ്ടായിരുന്നു. തുടർനടപടികൾ പ്രതിയെ , തുടർന്ന് സുൽത്താൻ ബത്തേരി JFCM കോടതി റിമാൻഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.