സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം ; പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും
സംസ്ഥാനത്ത് ശക്തമായ മഴയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേർ മരിച്ചു. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകർന്ന് സുമതിയെന്ന സ്ത്രീ മരിച്ചിരുന്നു. കോട്ടയം പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുള്‍പൊട്ടലുണ്ടായി. പയ്യാനിത്തോട്ടത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് യുവാവ് മരിച്ചു. മണപ്പാട്ട് സ്വദേശി ജോസഫിൻ ജോണിയാണ് മരിച്ചത്.
ഇടുക്കി വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരൻ നായരാണ് മരിച്ചത്. ഇയാളുടെ മൃതദേഹം പുറത്തെടുക്കാൻ ആയിട്ടില്ല.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ റോഡില്‍ വെള്ളപ്പൊക്കമുണ്ടായി. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
