June 24, 2026

മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം

Share

 

കൽപ്പറ്റ : കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ https://forms.gle/jwJHcMNsQXgJfVN47 ലിങ്ക് മുഖേന ഓൺലൈനായി നല്‍കാം. ലിങ്ക് അക്കാദമി വെബ്‌സെറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. ഫോണ്‍: കൊച്ചി – 0484 2422275, 8281360360, തിരുവനന്തപുരം – 9447225524. വെബ്‍സൈറ്റ് www.kma.ac.in

 


Share
Copyright © All rights reserved. | Newsphere by AF themes.