October 15, 2026

പഠനത്തോടൊപ്പം കൃഷിയും ചെയ്യാം ; കൃഷി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഗ്രേസ് മാര്‍ക്ക് ..!

Share

 

സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ കാർഷിക സംസ്കാരം വളർത്താൻ ലക്ഷ്യമിട്ട് വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കാൻ തീരുമാനിച്ചതായി കൃഷി മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.

 

ഈ വര്‍ഷം 500 സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കതിര്‍ ക്ലബിന്റെ പ്രവര്‍ത്തനം ആരംഭിക്കും. സ്‌കൂളില്‍ മാത്രമല്ല, വിദ്യാര്‍ഥികളുടെ വീടുകളിലും കൃഷി ആരംഭിക്കുന്നതാണ് പദ്ധതി. ഇതിനായി ഓരോ സ്‌കൂളിനും 10,000 രൂപ വീതം നല്‍കും. ഇതിന്റെ ഭാഗമായി കതിര്‍ സഞ്ചാരവും കതിര്‍ മാര്‍ക്കറ്റുമുണ്ടാകുമെന്നും ഉച്ച ഭക്ഷണ പദ്ധതിയുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കോണം ഏലയിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം പദ്ധതിയെക്കുറിച്ച്‌ പറഞ്ഞത്.


Share
Copyright © All rights reserved. | Newsphere by AF themes.