June 24, 2026

മീനങ്ങാടി സി.എച്ച്.സിയില്‍ നിയമനം : ഇൻ്റർവ്യൂ ജൂണ്‍ 30ന്

Share

 

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ഡ്രൈവര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെക്യൂരിറ്റി, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് തസ്തികകളില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഡ്രൈവര്‍ തസ്തികയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എയും വേണം. സെക്യൂരിറ്റി തസ്തികയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും മികച്ച ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും മികച്ച ശാരീരിക ക്ഷമതയുമാണ് യോഗ്യത. ക്ലീനിങ് സ്റ്റാഫിന് ഏഴാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമാണ് വേണ്ടത്. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ജൂണ്‍ 30ന് രാവിലെ ഒന്‍പതിന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് എത്തണം. ഫോണ്‍: 04936 247290.


Share
Copyright © All rights reserved. | Newsphere by AF themes.