September 23, 2026

ആനക്കൊമ്പ് വിൽപ്പന : രണ്ടുപേർ പിടിയിൽ

Share

 

ബത്തേരി : വിൽപ്പന നടത്തുന്നതിനായി ഹോംസ്റ്റേയിൽ കൊണ്ടുവന്ന ആനക്കൊമ്പുകളുമായി രണ്ടുപേരെ വനംവകുപ്പ് പിടികൂടി. സുൽത്താൻ ബത്തേരി വടക്കനാട് പണയമ്പം തെക്കേകു ന്നത്ത് ഷെമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാ ഷ് (44) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ഒരേ ആനയുടേതെന്ന് സംശയിക്കുന്ന ഒരു ജോഡി കൊമ്പും മറ്റൊരു കൊമ്പിന്റെ കഷണവും കണ്ടെടുത്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് ആനക്കൊമ്പ് നൽകിയതെന്നു സംശയിക്കുന്ന കുറിച്യാട് സ്വദേശികളായ ബാലൻ (54), രാജേഷ് (35), പണയമ്പം സ്വദേശി ജിത്തു (27) എന്നിവരെ രാത്രിയോടെ അന്വേഷണസംഘം പിടികൂടി.

 

വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് റെ യ്ഞ്ച് പരിധിയിൽ ചെതലയം ആറാംമൈലിൽ വനാതിർത്തി യോടുചേർന്നുള്ള ഹോംസ്റ്റേ യിൽനിന്ന് ചൊവ്വാഴ്ച ഉച്ചയോ ടെയാണ് ഇവരെ പിടികൂടിയ ത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന് കി ട്ടിയ രഹസ്യവിവരപ്രകാരം കല്പറ്റ വനം വിജിലൻസും കുറിച്യാട് റെയ്ഞ്ച്, കുപ്പാടി സ്റ്റേഷൻ ജീവനക്കാരും ചേർന്നാണ് പരിശോധന നടത്തിയത്. ബാഗിലാക്കി കറുത്തതുണിയിൽ പൊതിഞ്ഞനിലയിലായിരുന്നു. ആനക്കൊമ്പുകൾ എങ്ങനെയാണ് ഇവർ ക്കുകിട്ടിയതെന്നതും കൂടുതൽ ആളുകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തുടരന്വേഷണം ഊർജിതമാക്കുമെന്ന് കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. രൂപേഷ് അറിയിച്ചു.

 

കല്പറ്റ വനം വിജിലൻസ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷിഫ്, ബി.എഫ്.ഒ .മാരായ കെ.സി. വിപിൻദാസ്, സംഗീത് കരുണാകരൻ, ഡ്രൈവർ കെ.കെ. രവീന്ദ്രൻ, കുറിച്യാട് റെയ്ഞ്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇ. ബൈജുനാഥ്, പി.എം. ബിനീഷ്, എം.എൽ. നിഷ തുടങ്ങിയവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.