September 23, 2026

ലക്കിടിയില്‍ 7.028 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Share

 

വൈത്തിരി: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ ലക്കിടിയില്‍ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ കോടന്നൂര്‍ സ്വദേശി അജുന്‍ പി.എസ്. (30) ആണ് അറസ്റ്റിലായത്.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ലക്കിടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ഗഘ 08 ആങ 5332 നമ്പര്‍ കാറില്‍ 7.028 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയ്യാള്‍ക്കെതിരെ തൃശൂര്‍ ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റഷീദ് കെ., പ്രണവ് എസ്.എല്‍., വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റഈസ ഫര്‍സാന, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ ജോണ്‍ ജോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 


Share
Copyright © All rights reserved. | Newsphere by AF themes.