വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം
അമ്പലവയൽ : കാരച്ചാൽ ഗവ. യു.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) താത്കാലിക നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9446773092.
മേപ്പാടി സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാ നത്തിൽ ലക്‌ചറർ കംപ്യൂട്ടർ എൻജിനിയറിങ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 22-ന് രാവിലെ 11-ന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ മത്സരപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും എത്തണം. ഫോൺ : 04936 282095, 9400006454.
