November 2, 2026

ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

Share

 

വൈത്തിരി: ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് കാക്കൂര്‍, ചാലം കൊട്ട് മലയില്‍ വീട്ടില്‍ അബ്ദുള്‍ ഹാദി റിയാസ്(25), നെന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടില്‍ കെ.കെ നിഹാല്‍ (25), മാധവം വീട്ടില്‍ ഗൗതം ദിനേശ് (24) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. ലക്കിടിയില്‍ പോലീസ് പട്രോളിംഗിനിടെ കെ.എല്‍ 76 ജി 5025 നമ്പര്‍ വാഹനത്തിനു സമീപം നില്‍ക്കുകയായിരുന്ന യുവാക്കള്‍ പോലീസിനെ കണ്ട് തിടുക്കത്തില്‍ അവിടെ നിന്ന് കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തടഞ്ഞു പരിശോധിച്ചതില്‍ അബ്ദുള്‍ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിച്ച നിലയില്‍ 2.95 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുക്കുകയായിരുന്നു. വൈത്തിരി സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


Share
Copyright © All rights reserved. | Newsphere by AF themes.