August 19, 2026

റിലയൻസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share

 

ഈ അധ്യയന വർഷത്തെ സ്‌കോളർഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ച്‌ റിലയൻസ് ഫൗണ്ടേഷൻ. രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ 5,100 വിദ്യാർഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 5,000 ബിരുദ വിദ്യാർഥികള്‍ക്കും 100 ബിരുദാനന്തര വിദ്യാർഥികള്‍ക്കുമാണ് സ്‌കോളർഷിപ്പ് നല്‍കുന്നത്. ഡിഗ്രി വിദ്യാർഥികള്‍ക്ക് കോഴ്‌സ് കാലയളവില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെയും, പി ജി വിദ്യാർഥികള്‍ക്ക് ആറ് ലക്ഷം രൂപ വരെയും സഹായം ലഭിക്കും. അപേക്ഷാ ഫീസില്ല.

 

ബിരുദ സ്കോളർഷിപ്പ്

 

മെറിറ്റ്-കം-മീൻസ് അടിസ്ഥാനത്തില്‍ വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാർഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും അവരുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും പദ്ധതി സഹായിക്കും.

 

ബിരുദാനന്തര സ്‌കോളർഷിപ്പ്

 

എൻജിനീയറിംഗ്, ടെക്‌നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ ഭാവിസാധ്യതയുള്ള മേഖലകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് സ്‌കോളർഷിപ്പ്.

 

അക്കാദമിക് മികവ്, അഭിരുചി തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനായി മെന്റർഷിപ്പ്, ലീഡർഷിപ്പ് പ്രോഗ്രാമുകള്‍, നെറ്റ്‌വർക്കിംഗ് അവസരങ്ങള്‍ എന്നിവയും റിലയൻസ് ഫൗണ്ടേഷൻ ഒരുക്കുന്നുണ്ട്.

 

അപേക്ഷ

 

2026-27 അധ്യയന വർഷത്തില്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ഫുള്‍ടൈം ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ഒന്നാം വർഷത്തില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ https://scholarships.reliancefoundation.org/ വഴി ഓണ്‍ലൈനായി സമർപ്പിക്കാം.


Share
Copyright © All rights reserved. | Newsphere by AF themes.