November 23, 2026

തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണ്ണവില തിരിച്ചുകയറുന്നു ; 1,080 രൂപ വര്‍ധിച്ചു

Share

 

സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം സ്വർണ്ണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച്‌ 11,600 രൂപയും, പവന് 1,080 രൂപ വർധിച്ച്‌ 92,800 രൂപയുമായി.

 

കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 7,920 രൂപയോളം കുറഞ്ഞ ശേഷമാണ് ഇന്ന് വിപണിയില്‍ നേരിയ മുന്നേറ്റം പ്രകടമായത്. നവംബർ 21, 22 തീയതികളില്‍ ഈ അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 91,720 രൂപയിലായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വ്യാപാരം നടന്നിരുന്നത്.

 

അതേസമയം സംസ്ഥാനത്ത് വെളളി വിലയും മാറ്റമില്ലാതെ തുടരുന്നു. വെള്ളി ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.