14 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം
ആർഡിയില്‍ ആർട്ടിസ്റ്റ്, മില്‍മയില്‍ ജൂനിയർ അസിസ്റ്റന്റ് (സൊസൈറ്റി കാറ്റഗറി) തുടങ്ങി 14 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനം.
ആഗസ്റ്റ് 31-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ് ആണ്.
വിജ്ഞാപനം തയ്യാറായ തസ്തികകള്‍
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പില്‍ ആർട്ടിസ്റ്റ്, മലബാർ സിമന്റ്‌സ് ലിമിറ്റഡില്‍ കോമ്പൗണ്ടർ ഗ്രേഡ് 4, വാട്ടർ അതോറിറ്റിയില്‍ പ്ലംബർ (തസ്തികമാറ്റം മുഖേന), ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റില്‍ ലബോറട്ടറി അറ്റൻഡർ, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡില്‍ ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി), കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡില്‍ അസിസ്റ്റന്റ് പ്രോജക്‌ട് എൻജിനീയർ (തസ്തിക മാറ്റം മുഖേന).സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
സംസ്ഥാന പുരാവസ്തു വകുപ്പില്‍ കണ്‍സർവേഷൻ ഓഫീസർ (പട്ടികജാതി-പട്ടികവർഗം)
എൻസിഎ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
ഭൂജലവകുപ്പില്‍ ഇലക്‌ട്രീഷ്യൻ (എൻസിഎ.-മുസ്‌ലിം), പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറർ ഇൻ അറബിക് (ഈഴവ/തിയ്യ/ബില്ലവ), പോലീസ് വകുപ്പില്‍ (ബാൻഡ് യൂണിറ്റ്) പൊലീസ് കോണ്‍സ്റ്റബിള്‍ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) (ഒബിസി), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് സില്‍ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (എസ്‌സിസിസി, എല്‍സി./എഐ, വിശ്വകർമ, എസ്‌ഐ യുസി നാടാർ), പ്രിസണ്‍സ് ആൻഡ് കറക്ഷനല്‍ സർവീസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ (എസ്‌സിസിസി), സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനില്‍ ഇലക്‌ട്രീഷ്യൻ (എല്‍സി./എഐ).എൻസിഎ (ജില്ലാതലം)
വിവിധ ജില്ലകളില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എല്‍സി/എഐ, മുസ്‌ലിം, പട്ടികജാതി, എസ്‌ഐ. യുസി. നാടാർ, എസ്‌സിസിസി)
