ട്രേഡ്‌സ്മാന്‍, ഇന്‍സ്ട്രക്ടര്‍ നിയമനം : ഇൻ്റർവ്യൂ ജൂണ്‍ 18ന്
തലപ്പുഴ ഗവ. എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2 തസ്തികകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഡിപ്ലോമ, ഐ.ടി.ഐ-എന്‍.സി.വി.ടി, എസ്.സി.വി.ടി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സി എന്നിവയില്‍ ഏതെങ്കിലുമാണ് യോഗ്യത. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ ഉണ്ടായിരിക്കണം. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവും അഭികാമ്യം. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ അനുബന്ധ വിഷയത്തില്‍ റെഗുലര്‍ ഫസ്റ്റ് ക്ലാസ് ബിരുദം വേണം. പ്രവൃത്തിപരിചയം അഭികാമ്യം. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04935 257321.
