മലബാർ സൈനിക അക്കാദമിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ സേനയിലേക്ക് സെലക്ഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ അനുമോദിച്ചു
മീനങ്ങാടി : മലബാർ സൈനിക അക്കാദമിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ സേനയിലേക്ക് സെലക്ഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ ആദരിക്കുകയും, അനുമോദന യാത്രയയപ്പ് നൽകുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മിൽമ്മ മുൻ ചെയർമാൻ പി.ടി. ഗോപാലകുറുപ്പ്, മീനങ്ങാടി എസ്.ഐ. സന്തോഷ്, എഎസ്ഐ സാദിക്ക് എന്നിവർ ഉദ്യോഗാർത്ഥികൾക്ക് ഉപഹാരം നൽകി സംസാരിച്ചു.
