തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണം : ഇന്ന് ഒറ്റയടിക്ക് 1,080 രൂപ കൂടി
സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 14,040 രൂപയാണ് വില. ഇന്നലെ ഇത് 13,905 രൂപയായിരുന്നു. അതായത് ഒരു ഗ്രാമിന് 135 രൂപയുടെ വർധനവാണ് ഉണ്ടായത്. പവൻ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇന്നലെ 1,11,240 രൂപയായിരുന്ന വില ഇന്ന് 1,12,320 രൂപയായി. ഒറ്റദിവസം കൊണ്ട് പവന് 1,080 രൂപ വർധിച്ചതാണ് ശ്രദ്ധേയം. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,600 രൂപ എന്ന നിരക്കാണ് തുടരുന്നത്.
