November 9, 2026

സ്വർണവിലയില്‍ ഇന്നും വർധന : പവന് 760 രൂപ കൂടി

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും വർധന. 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 13,255 രൂപയിലും പവന് 1,06,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ ഉയർന്ന് 10,850 രൂപയിലെത്തി.

 

നാലുദിവസത്തെ കുതിപ്പിനും വെള്ളിയാഴ്ചത്തെ വൻ വീഴ്ചയ്ക്കും ശേഷം ശനിയാഴ്ച മുതലാണ് സ്വർണം തിരിച്ചുകയറാൻ ആരംഭിച്ചത്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്.

 

കുതിപ്പും കിതപ്പും ദൃശ്യമായ കഴിഞ്ഞ വാരം നാലു ദിവസത്തിനിടെ ഗ്രാമിന് 610 രൂപയും പവന് 4,880 രൂപയും വർധിച്ച ശേഷം വെള്ളിയാഴ്ച ഗ്രാമിന് 245 രൂപയും പവന് 1,960 രൂപയും കുറഞ്ഞിരുന്നു. പവന് ഒരു ലക്ഷം രൂപയുടെ താഴേക്ക് ഇടിയുമെന്ന സൂചന നല്‍കി സ്വർണവില ഒക്ടോബർ 31ന് കേരളത്തില്‍ 1,01,840 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നീട് സ്വർണവില തിരിച്ചുകയറുകയാണുണ്ടായത്.

 

ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.


Share
Copyright © All rights reserved. | Newsphere by AF themes.