മുപ്പത് ശതമാനം മാര്‍ക്കില്ലെങ്കില്‍ സ്‌കൂളുകളില്‍ സേ പരീക്ഷ ; അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകാര്‍ക്ക് ഈ മാസം പരീക്ഷ നടത്തും
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളില്‍ വാർഷിക പരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികള്‍ക്കായി ഹയർസെക്കൻഡറി സേ പരീക്ഷാ രീതിയില്‍ പരീക്ഷ നടത്തും. അഞ്ചു മുതല്‍ ഒൻപതു വരെയുള്ള ക്ലാസുകളിലാണ് വീണ്ടും പരീക്ഷ നടത്താൻ വിദ്യാഭ്യാസ നിലവാര സമിതി തീരുമാനിച്ചത്.
ഈ മാസം 28 മുതല്‍ 30 വരെയായിരിക്കും പരീക്ഷ. ഈ മാസം 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ അധ്യാപകർ വിദ്യാർഥികള്‍ക്ക് പഠന പിന്തുണ നല്കണമെന്നും ക്യുഐപി മീറ്റിംഗില്‍ തീരുമാനമായി.
