September 3, 2026

വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റൊഴിവുകൾ

Share

 

കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിൽ എം.എ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം കോഴ്സിൽ ഒ.ഇ.സി. വിഭാഗത്തിൽ സീറ്റൊഴിവ്. വിദ്യാർഥികൾ സെപ്റ്റംബർ മൂന്നിന് കോളേജിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9188900206.

 

മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എയ്ഡഡ് വിഭാഗത്തിൽ ബി.എ. അറബിക്, ബി.എസ്‌സി. ഇലക്ട്രോണിക്സ്, ബി.എസ്‌സി. ഫിസിക്സ്, ബി.എസ്‌സി. മാത്സ്, ബി.കോം. കോ-ഓപ്പറേഷൻ എന്നീ പ്രോഗ്രാമുകളിലും സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ ബി.എ. ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്സ്, ബി.എ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ പ്രോഗ്രാമുകളിലും എസ്.സി./എസ്.ടി. സംവരണവിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ സെപ്റ്റംബർ അഞ്ചിന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04936 203382.

 

 

പുല്പള്ളി പഴശ്ശിരാജാ കോളേജിൽ ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.ടി. ടി.എം., ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ബി.ബി.എ., ബി.എ സി. ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റാ മാനേജ്മെന്റ്, ബി.എസ്‌സി. മൈക്രോ ബയോളജി, ബി.എസ്‌സി. ബയോകെമിസ്ട്രി എന്നീ കോഴ്സുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ (മലങ്കര കാത്തോലിക്) ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

സെപ്റ്റംബർ മൂന്നിന് മുൻപായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 7025101846.

 

 

കൽപ്പറ്റ ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്കു സെപ്റ്റംബര്‍ ഏഴ് വരെ സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുളളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. 2026-27 വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും അവസരമുണ്ടായിരിക്കും. ഫോണ്‍- 04936 205519, 9961702406, 9995914652

 

സുൽത്താൻ ബത്തേരി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ 2026-2027 വർഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. സെപ്റ്റംബർ മൂന്നിന് രാവിലെ 10 മുതൽ 11 വരെ സംസ്ഥാനാടിസ്ഥാനത്തിൽ റാങ്ക്‌ ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർക്ക് പങ്കെടുക്കാം. ഫോണ്‍-04936-220147.

 

 

*എം.ബി.എ സ്പോട്ട് അഡ്മിഷൻ*

 

പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) യിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ 7,8,9 തീയതികളിൽ രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. പ്രവേശന പരീക്ഷ സ്കോർ ആവശ്യമില്ല. ഫോൺ : 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org


Share
Copyright © All rights reserved. | Newsphere by AF themes.