September 7, 2026

സ്വർണവിലയില്‍ ഇന്നും ഇടിവ് : പവന് കുറഞ്ഞത് 480 രൂപ

Share

 

കേരളത്തില്‍ സ്വർണവിലയില്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയായും ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയായുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

 

ഇന്നലെ 1,13,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

 

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,15,080 രൂപയിലായിരുന്നു സ്വർണവില എത്തിയിരുന്നത്. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത ഇടിവ് നേരിട്ട് വില 1,11,480 രൂപ എന്ന താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വില വർധിച്ചതിന് ശേഷമാണ് ഇപ്പോള്‍ ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായിരിക്കുന്നത്.അതേസമയം, ആഗോളവിപണിയിലും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 23 ഡോളർ കുറഞ്ഞ് 4,402 ഡോളർ എന്ന നിലയിലാണ് ആഗോളവിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇതിനുപുറമേ വെള്ളിയുടെ വിലയിലും 0.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ ഒരു ട്രോയ് ഔണ്‍സ് വെള്ളിക്ക് 65.79 ഡോളർ ആണ് വില.

 

 


Share
Copyright © All rights reserved. | Newsphere by AF themes.