ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു
മീനങ്ങാടി : മാനിക്കുനി ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. മാലിക്കുനിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മനോഹരൻ എന്ന അപ്പുട്ടൻ (52)ആണ് മരിച്ചത്. കാര്യമ്പാടി – മാനിക്കുനി റോഡിൽ പുളിങ്കണ്ടി എസ്റ്റേറ്റിനു സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
