October 11, 2026

എറണാകുളത്ത് വാഹനാപകടത്തില്‍ വയനാട് സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം : കാർ ഡ്രൈവർ അറസ്റ്റിൽ

Share

 

കൽപ്പറ്റ : എറണാകുളം അത്താണിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് വയനാട് സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. മടക്കിമല സന്തോഷ് ഭവനില്‍ സന്തോഷിന്റേയും, സരിതയുടേയും മകള്‍ ദേവിക (കുക്കു 21) ആണ് മരിച്ച വയനാട് സ്വദേശിനി. മംഗലാപുരം, കനകമഞ്ചല്‍ ഇജാസ്, പാലക്കാട് മുള്ളന്‍ കുഴി ഗോപിക എന്നിവരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ സുഹൈല്‍ മദ്യലഹരിയിലായിരുന്നതായും, രാസ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി.

 

കാറിൻ്റെ ഡ്രൈവർ സുഹൈല്‍ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് സൂചന. നാട്ടുകാർ യുവാവിനെ തടഞ്ഞു വച്ചതോടെ എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു യുവാവിൻ്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറഞ്ഞു.

 

ഇയാള്‍ മുൻപും അമിത വേഗത്തില്‍ വാഹനമോടിച്ച്‌ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ വൈറലാണ്. രാജഗിരി കോളേജിലെ ബികോം വിദ്യാർഥിയാണ് സുഹൈല്‍ സജീവ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.