October 12, 2026

കൊളഗപ്പാറയിൽ ട്രാവലര്‍ മറിഞ്ഞ് വൻ അപകടം : 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Share

 

സുല്‍ത്താൻ ബത്തേരി : ദേശീയപാത കൊളഗപ്പാറയ്ക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരണപ്പെട്ടത്.

 

കർണാടക മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മൂന്നാറിലേക്ക് നടത്തിയ വിനോദയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികളുടെ സംഘം. നിയന്ത്രണം വിട്ട ട്രാവലർ റോഡില്‍ തലകീഴായി മറിയുകയായിരുന്നു.

 

വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. 13 വിദ്യാർത്ഥികളും പാചകക്കാരനും ഡ്രൈവറുമടക്കം 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ ലഭ്യമാക്കി വരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.