August 5, 2026

വന്യജീവി ആക്രമണം : ഡിവിഷൻതല അദാലത്ത് ഓഗസ്റ്റ് 13 ന്

Share

 

മീനങ്ങാടി : സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണം മൂലം ജനങ്ങൾക്ക് സംഭവിക്കുന്ന ജീവഹാനി, പരിക്ക്, കന്നുകാലി നഷ്ടം, കാർഷികവിള നാശം, സ്വത്ത് നാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഡിവിഷൻതല അദാലത്ത് ഓഗസ്റ്റ് 13 ന് നടക്കും.

 

മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ ഒന്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ നടക്കുന്ന അദാലത്തിന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കും. അദാലത്തിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പരാതികളും അപേക്ഷകളും സ്വീകരിച്ച് അവയ്ക്ക് അതിവേഗ പരിഹാരത്തിന് നടപടി സ്വീകരിക്കും. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ, അർഹമായ ആനുകൂല്യങ്ങൾ, നിലവിലുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനുമായി പ്രത്യേക സെഷനുകളും സംഘടിപ്പിക്കും.

 


Share
Copyright © All rights reserved. | Newsphere by AF themes.