മരം മുറിക്കുന്നതിനിടെ അപകടം : യുവാവ് മരിച്ചു

മാനന്തവാടി : നാലാംമൈൽ പീച്ചങ്ങോടിൽ മരം മുറിക്കുന്നതിനിടെ അപകടപ്പെട്ട് യുവാവ് മരിച്ചു. പീച്ചങ്കോട് കാട്ടിച്ചിറക്കൽ മാടമ്പള്ളി നൗഷാദ് (46) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മരം മുറിക്കുമ്പോൾ താഴെ വീണ നൗഷാദിൻ്റെ മുകളിലേക്ക് മരവും വീണതായാണ് വിവരം. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിലെത്തിക്കുകയും പ്രാഥമിക ചികിത്സകർക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യു കയുമായിരുന്നു. കൽപ്പറ്റയിലെത്തിയപ്പോഴാണ് മരണപ്പെട്ടത്. ഭാര്യ: മൈമൂന. മക്കൾനിസാന, സന.