August 17, 2026

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ലീഗൽ മെട്രോളജി ഓഫീസർക്ക് ദാരുണാന്ത്യം : മൂന്നുപേർക്ക് പരിക്ക്

Share

 

കോട്ടത്തറ : വാളൽ വൈപ്പടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ലീഗൽ മെട്രോളജി ഓഫീസർക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പരിക്ക്.

വൈത്തിരി താലൂക്ക് ലീഗൽ മെട്രോളജി ഓഫീസർ ഫിറോസ് ആണ് മരണപെട്ടത്. ഭാര്യ ജസ്‌ന മക്കൾ അൻസിയ, അഷിൻ എന്നിവരെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5മണിയോടെ വീട്ടിൽ നിന്നും കൊടുവള്ളിയിലെ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.