May 19, 2026

നെറ്റ്ബോളിൽ പുതിയ ചരിത്രവുമായി വയനാട് ടീം : ചാമ്പ്യൻഷിപ്പ് നേടുന്നത് ഇതാദ്യം

Share

 

പനമരം : പത്തനംതിട്ടയിൽ നടന്ന എട്ടാമത് സംസ്ഥാന മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ ആലപ്പുഴയെയാണ് (9-11) വയനാട് ജില്ല പരാജയപ്പെടുത്തിയത്. ആദ്യമായാണ് സംസ്ഥാന നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാർ ആകുന്നത്. ജില്ലാ കോച്ചുമാരായ കെ.ദീപക്, കെ.എസ്.സുജിത് എന്നിവരുടെ കീഴിലാണ് ടീം പരിശീലനം നടത്തിയത്. പി.എസ്.അമ്പിളി, നന്ദനസുരേന്ദ്രൻ എന്നിവർ മാനേജർമാർ ആയിരുന്നു.

 

ചിത്രം : മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ വയനാട് ടീം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.