കെഎസ്ആർടിസിയും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം
വൈത്തിരി : കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ചീരാൽ പഴൂർ മൂച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40) , മകൻ അമൽ (15) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പഴയ വൈത്തിരിക്കു സമീപമായിരുന്നു അപകടം. നാരായണൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇയാളുടെ മൃതദേഹം വൈത്തിരി ആശുപത്രിയിൽ. മറ്റു രണ്ട് പേരയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവരുടെ മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ.
