September 9, 2024

സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം ; ജൂലായ് 24 വരെ അപേക്ഷിക്കാം

1 min read
Share

 

കൽപ്പറ്റ : സ്റ്റോൾ-കേരള വഴിയുള്ള ഹയർ സെക്കൻഡറി കോഴ്‌സു കളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാ റ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യിൽ ഉപരിപഠ

നയോഗ്യതയോ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

 

പിഴകൂടാതെ ജൂലായ് 24 വരെയും 60 രൂപ പിഴയോടെ 31 വരെയും www.scolekerala. org വഴി അപേക്ഷിക്കാം. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾക്കും പ്രോസ്പെക്ടസിനും വെബ്സൈറ്റ് സന്ദർശിക്കുക.

 

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ടുദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേഡ് തപാൽ മാർഗമോ അയക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽ വിലാസം സ്റ്റോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്. സം സ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങൾക്ക് : 0471-2342950, 2342271, 2342369.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.