ടി.കെ ഭൂപേഷ് മൂന്നാം തവണയും സി.എം.പി ജില്ലാ സെക്രട്ടറി
പനമരം : സി.എം.പി പതിനൊന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി വയനാട് ജില്ലാ സമ്മേളനം കമ്പളക്കാട് എം.വി.ആർ നഗറിൽ നടന്നു. കാർഷിക മേഖലയുടെ തകർച്ചയും വന്യമൃഗങ്ങളുടെ ശല്യവും കാരണം വയനാടൻ കർഷക ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ കേരള-കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സി.എ അജീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ രവീന്ദ്രൻ, കെ.സുരേഷ്ബാബു എന്നിവർ സംസാരിച്ചു. പി.ജെ ഫിലിപ്പ് പതാക ഉയർത്തി. പി.വി ഉണ്ണി, ശീതള രാജൻ, ശ്രീധരൻ അമ്മാനി എന്നിവർ നേതൃത്വം നൽകി.
പനമരം മേച്ചേരി സ്വദേശി ടി.കെ ഭൂപേഷിനെ മൂന്നാംതവണയും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി എം.പി ഗംഗാധരൻ, ടി.വി രഘു, ശ്രീധരൻ അമ്മാനി, ശീതള രാജൻ, വി.വി ബെന്നി എന്നിവരടങ്ങിയ 24 അംഗ ജില്ലാ കൗൺസിലിനെയും 19 അംഗ പാർട്ടി കോൺഗ്രസ്സ് പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
1) ചിത്രം : ടി.കെ ഭൂപേഷ്
2 ) സി.എം.പി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സി.എ അജീർ ഉദ്ഘാടനം ചെയ്യുന്നു.
