ഉറങ്ങുമ്പോള്‍ ഒരു കാല്‍ പുതപ്പിന് പുറത്തിടാറുണ്ടോ…? ഈ സ്വാഭാവിക ശീലത്തിന് പിന്നിലെ രഹസ്യമിതാണ്
ഉറങ്ങുമ്പോള്‍ അറിയാതെയാണെങ്കിലും ഒരു കാല്‍ അല്ലെങ്കില്‍ കാലിന്റെ ഒരു ഭാഗം പുതപ്പിന് പുറത്തേക്ക് ഇടുന്നത് പലരുടെയും ശീലമാണ്.
കാഴ്ചയില്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും, ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിനായി ശരീരം സ്വയം സ്വീകരിക്കുന്ന ഒരു സ്വാഭാവിക മാർഗ്ഗമാണിത്.
ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ, നമ്മുടെ ശരീരം സ്വഭാവികമായി ശ്രമിക്കും. പുതപ്പിനുള്ളില്‍ ചൂട് കൂടുതലായി അനുഭവപ്പെടുമ്പോള്‍, ശരീരത്തിന്റെ അധിക ചൂട് കുറയ്ക്കാനുള്ള സ്വഭാവിക ശ്രമത്തിന്റെ ഭാഗമായാണ് ചിലർ കാലോ, കാലിന്റെ ഒരു ചെറിയ ഭാഗമോ പുതപ്പിന് പുറത്തേക്കിടുന്നത്.ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചൂട് കൈമാറ്റം കൂടുതലായി നടക്കുന്ന ഭാഗമായാണ് കാലുകളെയും കൈകളേയും കണക്കാക്കുന്നത്.
അതിനാല്‍ കാല്‍ പുതപ്പിന് പുറത്തിടുന്നത് ശരീരത്തിന്റെ സ്വഭാവികമായ താപനില നിലർത്താൻ സഹായിക്കും. കൂടാതെ ഒരു കാല്‍ പുറത്തിടുന്നതിലൂടെ കൂടുതല്‍ സുഖകരമായ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
എല്ലാവരും കാല്‍ പുറത്തിട്ട് ഉറങ്ങണമെന്നില്ല. മുറിയിലെ താപനില, പുതപ്പിന്റെ കനം, ഓരോരുത്തരുടേയും ശരീരഘടനയോടും ചൂടിനോടുള്ള പ്രതികരണവും അനുസരിച്ച് ഉറക്കശീലവും വ്യത്യാസപ്പെടാം.അതിനാല്‍ ഉറങ്ങുമ്പോള്‍ കാല്‍ പുറത്തേക്കിടുന്ന ശീലമുണ്ടെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ല. സുഖകരമായ താപനില നിലനിർത്താൻ ശരീരം സ്വഭാവികമായി സ്വീകരിക്കുന്ന ഒരു ശീലമാണിത്.
