സ്വര്‍ണവില പവന് 360 രൂപ കുറഞ്ഞു : ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 5,555 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നവംബര്‍ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില ഉള്ളത്. തുടര്‍ച്ചയായ ഇടിവിനു ശേഷം ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ വര്‍ദ്ധിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക വിപണിയില്‍ സ്വര്‍ണവില ഇടിവിലാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വര്‍ണവില നിശ്ചയിക്കുന്നത്. രാജ്യത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍, ആഗോള വിപണികളില്‍ സ്വര്‍ണം തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. ഇസ്രായേല്‍-ഹമാസ് യുദ്ധ പ്രതിസന്ധിയെ തുടര്‍ന്ന് ഒക്ടോബര്‍ അവസാന വാരവും നവംബര്‍ ആദ്യവാരം സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു.
