സ്വർണ്ണവിലയില്‍ നേരിയ വർധന : ഇന്ന് കൂടിയത് 120 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയില്‍ വർധനവ് രേഖപ്പെടുത്തി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ വിപണിയില്‍ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,080 രൂപയായും ഒരു ഗ്രാമിന് 14,010 രൂപയായും ഉയർന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയില്‍ നേരിയ മാറ്റങ്ങള്‍ ദൃശ്യമാകുന്നുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവർധനയുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.
