March 14, 2026

എ.ഐ ക്യാമറ അഴിമതി : പനമരത്ത് രണ്ടിടങ്ങളിൽ യു.ഡി.എഫ് പ്രതിഷേധം

Share

 

പനമരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 726 എ.ഐ ക്യാമറകളിൽ നടന്ന ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പനമരം, അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായി എ.ഐ ക്യാമറയുടെ മുൻപിൽ ധർണയും പനമരം ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.

 

പനമരം ആര്യന്നൂർ നടയിൽ അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാനും, പനമരം ടൗണിൽ യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻ.കെ. വർഗീസും ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു. വാസു അമ്മാനി, തോമസ് പാറക്കാല, സാബു നീർവാരം, എം.കെ.അമ്മദ്, ബേബി തുരുത്തി, ഇ.ജെ. സെബാസ്റ്റ്യൻ, അനിൽ പനമരം, വി.സി. വിനീഷ്, വി.ജെ ആന്റണി, വി.സി. സെബാസ്റ്റ്യൻ, ടി.കെ അബുബക്കർ, ഹരിദാസൻ, ഇ.വി സജി, ഷീമ മാനുവൽ തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.