അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
കണിയാമ്പറ്റ : അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിയ്ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു. അരിഞ്ചേർമല അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ , ശംസുദ്ധീൻ്റെ ഭാര്യ ആമിന എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.
