വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന(21)എന്നിവരാണ് പിടിയിലായത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാൻ്റിന്റെ പോക്കറ്റിൽ നിന്നും 41.56 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
