വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയിൽ
ബത്തേരി : സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയില്‍ ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയിലായി. കുപ്പാടി അര്‍മാട് ഭാഗത്ത് റാത്തപ്പിള്ളില്‍ വീട്ടില്‍ എമില്‍ അഗസ്റ്റിനെയാണ് (44) വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
ബത്തേരി കുപ്പാടി റോഡിലെ അര്‍മാട് ഭാഗത്തുള്ള പ്രതിയുടെ വീടിന്റെ പുറകുവശത്തെ ചായ്പ്പില്‍ നിന്നാണ് അനുവദനീയമായ അളവില്‍ കൂടുതല്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിത്ത് കെ.ജി.യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രഘു.വി, രഘു എം.എ (ഗ്രേഡ്), സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് ഇ.എസ്, സുദിവ്യബായ് (വനിത സി.ഇ.ഒ.), ഡ്രൈവര്‍ പ്രസാദ് കെ. എന്നിവര്‍ പങ്കെടുത്തു.
